Thursday, 21 June 2007

Ramakkalmettu


'Ramakkalmettu',The Most Beautiful Hill Station

THIS IS THE MOST BEAUTIFUL HILL STATION SITUATED IN EASTERN SIDE OF IDUKKI DISTRICT.THE PANORAMIC VIEW OF TAMIL NADU IS VISIBLE FROM HERE.THE WILD AND NATURAL BEAUTY OF NATURE WILL EMBRACE YOU HERE.THE FEARSOME DEPTHS AND THE ROARING WIND WILL ENTERTAIN YOU....COME AND ENJOY THE SANE AND SERENITY OF NATURE..

രാമക്കല്മെട്ടിനെക്കുറിച്ച് എന്തെങ്കിലും എഴുതണം എന്നു വിചാരിചിട്ടു നാളു കുറച്ചായി.സമയം കിട്ടിയപ്പൊ വാക്കു കിട്ടുന്നില്ല.എന്നാലും കുറച്ചു കാര്യങള്‍‌‌‌ എഴുതാം എന്നു വിചാരിക്കുന്നു.

പണ്‍ട് പണ്‍ട് ഇവിടെല്ലാം കാടുപിടിച്ചു കിടന്നിരുന്ന ഒരു കാട്ടുപ്രദേശം ആയിരുന്നു.കുര്‍ങും ആനയുമൊക്കെ കിളിപ്പന്തു കളിച്ചു നട്ന്ന ഒരു തമിള്‍‍‌‌‌‌ നാട് അതിര്‍ത്തി പ്രദേശം.

മണ്ണു മാന്തി മാന്തി ചെന്നപ്പൊ ആരൊക്കയൊ വലിയ കലങ്ങള്‍ ഭൂമിക്കടിയില് നിന്നും തുരന്നെടുതതിട്ടുണ്ട്.ഈ ഞാന്‍ പൊയി കണ്ടിട്ടും ഉണ്ട്.3000 യിരം വര്ഷങ്ങള്‍ പഴക്കമുള്ള് കലങ്ങളാകാം എന്നു വായിച്ച്പ്പൊ മനസിലായി.ആള്‍ക്കാരേ അടക്കുന്ന കലങ്ങള്‍. ആരാണൊ മൂവായിരം വര്ഷത്തിനു മുന്‍പു കലതതിനകതതു????(വല്ല രാജാവുമായിരിക്കും.ഭാര്യയെ പേടിച്ചു ഒളി്‍ചചിരുന്നു വടിയായതായിരിക്കും)

പിന്നെ വെട്ടിയെടുത്തപോല്‍ ആരൊ വലിയ കല്ലുതൂണുകള്‍ പലടതതും നാട്ടിവചചിട്ടുണ്ടു.അതും ചരിത്രാതീത കാല്തതിന്ടെ തിരുശേഷിപ്പുകളായി അവശേഷിക്കുന്നു.

പട്ടം താണു പിള്ള്യുടെ കാലത്തു ,പട്ടയം കിട്ടി വന്നവര്‍‌ കാടു വെട്ടിത്തെളിച്ച് ,കാട്ടാനേ ഓടിച്ചു കുടിലു കെട്ടി ,കപ്പ നട്ടു ഒരു സംസ്ക്രിതി വീണ്ടും ആരംഭിച്ചു.അന്നെല്ലാവരും തമ്മില്‍‌ നല്ല സ്നേഹമായിരുന്നു.ഇപ്പൊഴും അങ്ങനെ തന്നേ.(ആണൊ?)

പിന്നെ ഇന്ധ്യായിലാദ്യമയിട്ടു അരിക്കള്ളക്കടത്തു നടത്തിയതും ഈ നാട്ടുകാരുടെ സഹായത്തൊടു കൂടിയായിരുന്നു.പൌരാണിക സ്മ്രിതികള്‍ ഉറങ്ങുന്ന പഴയ, തകര്‍ന്നു കിടക്കുന്ന കെട്ടിടങള്‍ ഇപ്പൊഴും നമുക്കവിടെക്കാണാം.

പിന്നെയും ആളുകള്‍ വന്നുകൊണ്ടേ ഇരുന്നു.ചിലര്‍ കരിമ്പു നട്ടു കാശുണ്ടാക്കി.ചിലര്‍ പുല്ലു വാറ്റി കാശുണ്ടാക്കി.ചിലരു നെല്ലു വാറ്റി കാശുന്ടാക്കി.അപ്പൊഴാണു ആരൊ കുരുമുള്‍കു വള്ളി കൊണ്ടുവന്നു വച്ചതു.കാപ്പിയും ഇവിടെ വളരും എന്ന് ഒരു വിദ്വാന്‍ മനസിലായി.ഇതൊക്കയാണ്‍ കാര്ഷികമായ ഇവിടുത്തെ കണ്ടുപിടിതത്ങ്ങള്‍.

ഇപ്പൊ ഇതാ ഇതൊരു ടൂറിസ്റ്റു കെന്ദ്രമാക്കാം എന്നു കണ്ടുപിടിച്ചിരിക്കുന്നു.കാര്യമൊക്കെ കൊള്ളാം നാട്ടുകാര്‍ക്കു നാലു കാശുകിട്ടുന്ന കാര്യമാ..

നല്ല സ്ഥലമാ കേട്ടോ.. മലമുകളില്‍ കയറിയാല്‍ കണ്ണെത്താ ദൂരത്തോളം തമിഴ്നാടും കേരളവും കാണാം.

ആത്മ നൈരാശ്യാം വന്നവരു പലരും മുകളില്‍ നിന്ന് എടുതതു താഴെ അഗാധതയിലേക്കു ചാടി മരിച്ചതിന്‍റ്റെ കഥകള്‍ പലതും എനിക്കു പറയാനുണ്ട്..

വൈകുന്നേരം അവള്‍ മുകളിലേക്കു കയറിപ്പൊയതു കണ്ടവരു പലരുണ്ട്..ആരും അറിഞ്ഞില്ല എന്തിനുവേണ്ടിയാണെന്ന്... ആരും ചോദിച്ചുമില്ല ...ആരും പിന്തിരിപ്പിച്ചുമില്ല...
പിന്നീടൊരിക്കല്‍ വിസ്തരിചെഴുതാം..എന്‍കിലും ഇവരൊക്കെ എങ്ങനെ ചാടും എന്നതു ഇപ്പൊഴും എനിക്കത്ഭുതമാണ്‍.താഴോട്ടു നോക്കുമ്പോഴേ തലകറങ്ങും..മനസ്സ് പിടികിട്ടാത്ത സമസ്യയാണല്ലോ??

മണിക്കൂറില് ഇത്രയും വേഗത്തില്‍ കാറ്റടിക്കുന്നിടം ഇന്ധ്യയില്‍ വെറെ ഇല്ലന്നാണു ഇതിന്‍റ്റെ ആശാന്മാര്‍ പരയുന്ന ത് .(45കി മി/മ്ണിക്കൂര്‍) സത്യമായിരിക്കും.

പിന്നെ എന്നാ ഇവമ്മാരൊന്നും കാറ്റ്റ്റാടിപ്പാടം പദ്ധ്തി തുടന്ങാത്തേ??പ്രസരണ നഷ്ടം വരുമെന്നോ മുടക്കുമുതല്‍ കൂടുതലാകുമെന്നൊ എന്തൊ പറയുന്നതു കേട്ടു.എന്താണെന്നറിയില്ല ആര്‍കെന്കിലും അറിയാമോ?(ഒരു തിരുത്ത്: ഇവിടെ ഇപ്പോള്‍ കാറ്റില്‍ നിന്ന് വൈദ്യുതി എടുക്കുന്ന പദ്ധതി ആരംഭിച്ചുകഴിഞ്ഞു ഇതുമുന്‍പ് എഴുതിയ ബ്ലോഗാണ്‍)

മുകളില്‍ കൊടുത്തിരിക്കുന്ന പടം എന്താണെന്നൊരു സംശയം ഈ നാട്ടുകാരല്ലത്തോര്‍ക്കു വന്നേക്കാം..ആരാ അവിടെ ഇരിക്കുന്നതെന്ന്..ഇടുക്കിയിലേക്ക് നോക്കിയിരിക്കയാണ്..അവരാണ് കുറവനും കുറത്തിയും കുഞ്ഞും ,കുറവന്‍റ്റേ കയ്യിലൊരു പൂവന്‍ കോഴിയും..ഈ കാണുന്നതുപോലെയൊന്നുമല്ല നാല്പതടി പൊക്കമുണ്ടീ ശില്പത്തിന്‍.കാനായി കുഞ്ഞിരാമന്‍റ്റേ ശിഷ്യനായ സി.ബി ജിനന്‍ ഉണ്ടാക്കിയ ഈ ഭീമാകാരമായ ശില്പം മലമുകളിലുണ്ട് എല്ലാരും ചെന്നു കണ്ടോളൂ..


നല്ലവരും അല്ലാത്തവരുമായ എല്ലാ നാട്ടുകാര്‍ക്കും എന്‍ടെ നമസ്കാരം. എന്ന് ഒരു സാദാ നാട്ടുകാരന്‍.
‌വിജു അലക്സ്.
ഒപ്പ്